എഡിറ്റര്‍
എഡിറ്റര്‍
ആരും കൊതിക്കും കാര്‍ഡിഗന്‍
എഡിറ്റര്‍
Monday 12th November 2012 4:34pm

ഇന്നത്തെ പുത്തന്‍ തലമുറ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വേഷങ്ങളില്‍ ഒന്നാണ് കാര്‍ഡിഗന്‍.ഏത് വേഷത്തിനും നന്നായി ഇണങ്ങുമെന്നതാണ് കാര്‍ഡിഗനെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്.

Ads By Google

സാധാരണമായും വിശേഷാവസരങ്ങളിലും നീളന്‍ കാര്‍ഡിഗന്‍ ധരിക്കാവുന്നതാണ്. നിങ്ങളുടെ ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് വെട്ടി ശരിയാക്കുകയും ചെയ്യാം. മൃദുവായ കാശ്മീര്‍ രോമക്കുപ്പായമായും പോളി കോട്ടന്‍ രീതിയിലും ഇത് ലഭ്യമാണ്.

ജീന്‍സിന്റേയും ടീ ഷര്‍ട്ടിന്റേയും മുകളില്‍ വെയ്‌സ്റ്റ് കോട്ടായി കാര്‍ഡിഗന്‍ ധരിക്കാം. ടീഷര്‍ട്ടിനും ടൈറ്റ്‌സിനൊപ്പവും അതണിയാം. വിശേഷാവസരങ്ങള്‍ക്കായി മുത്തുകള്‍ പിടിപ്പിച്ച കാര്‍ഡിഗന്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് മുകളില്‍ ധരിച്ച് കാഴ്ചക്കാരുടെ മനം കവരാം.

പുതുപുത്തന്‍ രീതിയില്‍ നിരവധി സ്റ്റൈലുകളില്‍ അണിയാമെന്നതിനാല്‍ വനിതകളുടെ ഏറ്റവും പുതിയ ഫാഷനാണ് നീളന്‍ കാര്‍ഡിഗന്‍. ഉയരമുള്ളവര്‍ക്കും വണ്ണംകുറഞ്ഞവര്‍ക്കും ഒരുപോലെ അനുയോജ്യമാണെന്നതും കാര്‍ഡിഗനെ ജനപ്രിയമാക്കുന്നു.

കറുപ്പ്,പച്ച,മഞ്ഞ,നീല,ചുവപ്പ് തുടങ്ങി എല്ലാ കളറുകളിലും കാര്‍ഡിഗന്‍ ലഭിക്കും. ജാക്കറ്റിനേക്കാള്‍ ഭാരം കുറവാണെന്ന പ്രത്യേകതയും കാര്‍ഡിഗനുണ്ട്. ശരീരത്തില്‍ ഇറുകി നില്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളില്‍ കാര്‍ഡിഗന്‍ ധരിക്കുന്നതാണ് കൂടുതല്‍ ആകര്‍ഷകം.

കാര്‍ഡിഗനൊപ്പം നീളന്‍ നെക്ലേസുളും ഫാഷന്‍ കമ്മലുകളും ധരിച്ചാല്‍ കൂടുതല്‍ ശ്രദ്ധേയമാകും. കാര്‍ഡിഗന് മുകളില്‍ ബെല്‍റ്റ് കെട്ടുന്നതും നന്നാവും. കാര്‍ഡിഗനുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ഡ്രേപ്‌സ് കാര്‍ഡിഗന്‍. അതുപോലെ കാശ്മീര്‍ കാര്‍ഡിഗന്‍ സ്വെറ്ററും ഉണ്ട്.

Advertisement