എഡിറ്റര്‍
എഡിറ്റര്‍
കാര്‍ബണ്‍ ടൈറ്റാനിയം X 18, 490 രൂപയ്ക്ക്
എഡിറ്റര്‍
Thursday 5th December 2013 3:13pm

karbonn-titanium-x

കാര്‍ബണ്‍ അവരുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപിച്ചു. ടൈറ്റിനിയം എക്‌സ് എന്നാണ് ഫോണിന്റെ പേര്.

18,490 രൂപയാണ് ഫോണിന്റെ വില. കാര്‍ബണ്‍ ടൈറ്റാനിയം എക്‌സില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

മൈക്രോ സിം പിന്തുണയോടെയുള്ള സിംഗിള്‍ സിം ഡിവൈസാണ് ഫോണ്‍. 5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഉള്ളത്.

1080X1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 1 ജിബിയാണ് റാം. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. എല്‍.ഇ.ഡി ഫഌഷുമുണ്ട്.

മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്.

മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെയായി ഉയര്‍ത്താം. 2300 എം.എ.എച്ച് ബാറ്ററി ലൈഫാണ് ഫോണിനുള്ളത്.

Advertisement