എഡിറ്റര്‍
എഡിറ്റര്‍
അഞ്ച് ഇഞ്ചിന്റെ കാര്‍ബണ്‍ ടൈറ്റാനിയം S5i ഓണ്‍ലൈനില്‍ പട്ടികപ്പെടുത്തി
എഡിറ്റര്‍
Wednesday 22nd January 2014 5:52pm

karbonn

ടൈറ്റാനിയം എസ് ഫൈവ് സ്മാര്‍ട്‌ഫോണിന്റെ മറ്റൊരു വകഭേദമായ ടൈറ്റാനിയം S5i യുമായി കാര്‍ബണ്‍ രംഗത്ത്.

ഡിവൈസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്ന് ലഭ്യമാകുമെന്നോ വിലയോ ഒന്നും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. ജി.എസ്.എം-ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഡ്യുവല്‍ സിം ഡിവൈസ് ആണിത്.

480 ഗുണം 854 റെസോല്യൂഷനോട് കൂടിയ 5ഇഞ്ചിന്റെ ടി.എഫ്.ടി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്‌ഫോണില്‍
512എം.ബി റാമിനോട് കൂടിയ 1ജി.എച്ച്.സെഡ്  ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ആണുള്ളത്.

0.3 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 8 മെഗാപിക്‌സെലിന്റെ ഓട്ടോഫോക്കസ് റിയര്‍ ക്യാമറയുമാണ് ഫോണിലുള്ളത്.

മൈക്രോ എസ്.ഡി കാര്‍ഡിലൂടെ 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 4 ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്. 2000mAhന്റെ ബാറ്ററിയുള്ള ഫോണില്‍ ത്രീ-ജി ,വൈ-ഫൈ, ബ്ലൂ5ടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് കണക്ടിവിറ്റി തുടങ്ങിയവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍.

ഡീപ് ബ്ലൂ കളറില്‍ ഫോണ്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ കാര്‍ബണ്‍ ടൈറ്റാനിയത്തിന്റെ വകഭേദമാണ് കാര്‍ബണ്‍ ടൈറ്റാനിയം S5i.

Advertisement