ബാഗ്ലൂര്‍: ആദ്യം പ്രണയത്തില്‍ നിന്നും വഴിമാറി നടന്നപ്പോള്‍ കാമുകനാല്‍ ചതിക്കപ്പെട്ടു. ഇപ്പോഴിതാ ആഗ്രഹിച്ച് കൈയ്യെത്തി പിടിച്ച ജോലിയും നഷ്ടപ്പെടുന്നു. കാരാവേലി സെക്‌സ് സ്‌കാന്‍ഡലെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ച എം.എം.എസ് ദൃശ്യത്തിലുള്‍പ്പെട്ട രമ്യ (പേര് യഥാര്‍ത്ഥമല്ല)യാണീ ഹതഭാഗ്യയായ പെണ്‍കുട്ടി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഇന്‍സ്‌പെക്ടറായി കിട്ടിയ ജോലിയാണ് രമ്യക്ക് നഷ്ടമാവുന്നത്.

കാരാവലി എം.എം.എസ്, നോര്‍ത്ത് കര്‍ണാടക എം.എം.എസ് എന്നീ പേരുകളിലാണ് എം.എം.എസ് വിവാദമുണ്ടായത്. കമിതാക്കള്‍ ലൈഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ഫോട്ടോകളും ഇന്റെര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതാണ് വിവാദമായത്. സംഭവത്തില്‍ മുന്‍കാമുകനെതിരെ രമ്യ കേസ് കൊടുത്തിരുന്നു. കല്യാണം കഴിക്കണമെന്ന കാമുകന്റെ നിര്‍ദേശത്തെ എതിര്‍ത്ത് അകലാന്‍ ശ്രമിച്ചപ്പോഴാണ് കാമുകന്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച് സൗമ്യയെ വേട്ടയാടാന്‍ തുടങ്ങിയത്.

ആറ് മാസം മുമ്പാണ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഇന്‍സ്‌പെക്ടറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് രമ്യക്ക് ലഭിച്ചത്. ഐ.ബി രമ്യയെ കുറിച്ച് അന്വേഷിച്ചെങ്കിലും ഈ വിവരം ലഭ്യമായില്ല. ഈ കേസിന്റെ കാര്യം രമ്യ സൂചിപ്പിക്കുകയും ചെയ്തിരുന്നില്ല. തുടര്‍ന്നാണ് വിദ്യഭ്യാസ കാലത്തെ സൗമ്യയുടെ സ്വഭാവം സംശയാസ്പദമാണെന്ന കാരണം ചൂണ്ടിക്കാട്ടി തസ്തികയില്‍ പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്ന പറഞ്ഞ് നോട്ടീസയച്ചത്. ഐ.ബി നടപടിക്കെതിരെ സൗമ്യ കോടതിയെ സമീപിച്ചിട്ടുണ്ട്.

2010 ലാണ് എം.എം.എസ് വിവാദമുണ്ടായത്. ബിരുദാനന്തര പഠനത്തിടെ പരിചയപ്പെട്ട ബിസിനസ്സുകാരനായ ധാര്‍വാഡ് സ്വദേശി അഷ്വത് ഗോയങ്കാറുമായി സൗമ്യ പ്രണയത്തിലായി. ഇതിനിടെ സ്വകാര്യ നിമിഷങ്ങള്‍ ഗോയങ്കാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പഠനശേഷം വിവാഹം കഴിക്കണമെന്ന ഗോയങ്കാറിന്റെ നിരന്തരമുള്ള അഭ്യര്‍ത്ഥന സൗമ്യ നിരാകരിച്ചിരിന്നു. തുടര്‍ന്ന് സൗമ്യ ഗോയങ്കാറുമായി അകന്നതിലുള്ള പ്രതികാരമായാണ് ഇയാള്‍ വീഡിയോകള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്‍ ഗോയങ്കയെ അറസ്റ്റു ചെയ്തിരുന്നു. ഐ.ടി നിയമം സെക്ഷന്‍ 66, 67 വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.