കാസര്‍കോട്: കസോര്‍കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന കാരവല്‍ സായാഹ്‌ന പത്രത്തിന്റെ ഓഫീസിന് തീയിട്ടു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാതരായ അക്രമികള്‍ ഇന്റര്‍സ്ട്രീയല്‍ എസ്‌റേറററിലുളള പത്ര ഓഫീസിലെത്തി ഓഫീസ് സാമഗ്രികള്‍ നശിപ്പിക്കുകയും തീവെക്കുകയും ചെയ്തത്. ഓഫീസ് ഭാഗികമായി കത്തി നശിച്ചു.

മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത അക്രമികള്‍ ഓഫീസിനകത്തേക്ക് തീയിടുകയായിരുന്നു. കമ്പ്യൂട്ടറുകളും ഓഫീസ് ഫര്‍ണിച്ചറുകളും നിരവധി രേഖകളും കത്തിനശിച്ചു. പ്രസ്സിലേക്ക് തീ പടരുന്നതിന് മുമ്പ് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.

Subscribe Us:

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമടക്കം നിരവധിപേര്‍ കാരവല്‍ ഓഫീസിലെത്തി. പത്രമോഫീസ് തീവെച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കാസര്‍കോട് പ്രസ്സ് ക്ലബ്ഹാളില്‍ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗം ചേരും.

രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാരവല്‍ മാനേജര്‍ കെ. രാജുവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. .