എഡിറ്റര്‍
എഡിറ്റര്‍
‘സെന്‍കുമാറിന്റെ നടപടിയാണ് ശരി’; സര്‍ക്കാരിനെതിരെ കാരാട്ട് റസാഖ് എം.എല്‍.എ
എഡിറ്റര്‍
Friday 12th May 2017 9:41pm


തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയെ മാറ്റിയ ഡി.ജി.പി സെന്‍കുമാറിന്റെ നടപടി മരവിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. ഡി.ജി.പി ആസ്ഥാനത്തെ നടപടിയില്‍ സെന്‍കുമാറിന്റെ നിലപാടായിരുന്നു ശരിയെന്ന് എം.എല്‍.എ മാതൃഭൂമി ചാനലിലെ ‘സൂപ്പര്‍ പ്രൈം ടൈമില്‍’ പറഞ്ഞു.


Also read ‘ഇന്ത്യന്‍ പ്രണയകഥയിലെ നേതാവിനെയും തോല്‍പ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍’; പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് സമരത്തിനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഒാടി


സെന്‍കുമാറിന്റെ ഉത്തരവ് നടപ്പാക്കത്തത് ശരിയായില്ലെന്ന് പറഞ്ഞ റസാഖ് പൊലീസ് നിലപാടുകളോട് യോജിപ്പില്ലെന്നും വ്യക്തമാക്കി. ഇടത് സ്വതന്ത്ര എം.എല്‍.എയായ കാരാട്ട് റസാഖിന്റെ പരാതിയില്‍ നടപടി വൈകിപ്പിച്ചെന്ന് കാട്ടിയായിരുന്നു തീവ്ര രഹസ്യ സ്വഭാവമുള്ള ടി ബ്രാഞ്ച് ജൂനിയര്‍ സൂപ്രണ്ട് ബീനയെ സ്ഥാനത്ത് നിന്ന മാറ്റി സെന്‍കുമാര്‍ ഉത്തരവിട്ടത്.

എന്നാല്‍ സ്ഥലം മാറ്റിയെങ്കിലും ബീന തല്‍സ്ഥാനത്ത് തുടരുകയായിരുന്നു. തന്നെ സ്ഥലം മാറ്റിയതിനെതിരെ ബീന ചീഫ് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു. സെന്‍കുമാറിന്റെ നടപടി മരവിപ്പിച്ച സര്‍ക്കാര്‍ ബീനയ്ക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് അറിയിക്കുകയായിരുന്നു.


Dont miss പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ് 


സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ സെന്‍കുമാറിന്റെ നിയമന ഉത്തരവുകള്‍ റദ്ദാക്കിയത്. ഈ വിഷയത്തില്‍ മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് സര്‍ക്കാര്‍ നടപടി ശരിയായില്ലെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടത്.

Advertisement