കോഴിക്കോട്: വി.എസ്. അച്യുതാനന്ദനെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഇതുവരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെയാണ് സംസ്ഥാന കമ്മറ്റി കൂടിയതെന്നും എന്താണ് തീരുമാനിച്ചതെന്ന് തനിക്കറിയില്ലെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് പറഞ്ഞ കാരാട്ട് കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.