എഡിറ്റര്‍
എഡിറ്റര്‍
2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയാവില്ലെന്ന് കാരാട്ട്
എഡിറ്റര്‍
Saturday 27th October 2012 11:00am

ന്യൂദല്‍ഹി: 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയാവില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് നിലപാടുകള്‍ വ്യക്തമാക്കിയത്.

1990കളില്‍ ഇടതുപക്ഷം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. എന്നാല്‍ നിലവില്‍ അത്തരമൊരു സാഹചര്യമില്ല. യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ലാത്ത ബദലിന് വേണ്ടി ശ്രമിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

Ads By Google

യു.പി.എയുടെ ജനവിരുദ്ധനയങ്ങള്‍ എടുത്ത് കാട്ടുമെന്നും ഈ നിലപാടുള്ള മറ്റു പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്.അച്യുതാനന്ദന്‍ ജനകീയ നേതാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മുന്‍പും ജനകീയ നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. വി.എസിന്  ശേഷവും സി.പി.ഐ.എമ്മില്‍ ജനകീയ നേതാക്കളുണ്ടാവുമെന്നും അക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഐക്യത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും കാരാട്ട് പറഞ്ഞു.

2014 ല്‍ കേരളത്തില്‍ പാര്‍ട്ടി നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വിഭാഗീയത ശക്തമായിരുന്നപ്പോഴും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതിഗതികളില്‍ പലതും പാര്‍ട്ടിക്ക് അനുകൂലമാകുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കി.

Advertisement