ആലപ്പുഴ: ചെങ്ങന്നൂര്‍ ഭാസ്‌ക്കര കാരണവര്‍ വധക്കേസില്‍ ഇന്നു വിചാരണ തുടങ്ങും. മാവേലിക്കര ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. കേസിലെ ഒന്നാം പ്രതിയായ കാരണവരുടെ മരുമകള്‍ ഷെറിന്, രണ്ടാഴ്ച മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റ് മൂന്നു പ്രതികള്‍ക്ക് സെഷന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.