ബാംഗളൂര്‍: കര്‍ണാടക രാഷ്ട്രീയ നാടകത്തിന്റെ തിരശ്ശീലക്ക് പിന്നില്‍ ഒഴുകിയ കോടികളുടെ തെളിവുകള്‍ പുറത്തു വരുന്നു. ജനതാദള്‍-എസ് എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കയാണ്. ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ജനതാദള്‍ എം.എല്‍.എ ശ്രീനിവാസയ്ക്ക് ബി.ജ.പി എം.എല്‍.എയായ സുരേഷ് ഗൗഡ 16 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നും 30-50 കോടി രൂപയാണ് ഇങ്ങിനെ വാഗ്ദാനം ചെയ്തതെന്നും കുമാരസ്വാമി വെളിപ്പെടുത്തി.

എന്നാല്‍ ആരോപണം കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍ അശോക് നിഷേധിച്ചിട്ടുണ്ട്.