എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്ക് ജാമ്യമില്ല
എഡിറ്റര്‍
Thursday 22nd November 2012 11:30am

 

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് ജാമ്യമില്ല. കര്‍ണാടക ഹൈക്കോടതിയാണ് മഅദനിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇത് രണ്ടാം തവണയാണ് മഅദനിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

Ads By Google

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ രണ്ട് വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ് മഅദനി. മഅദനിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്വന്തം നിലയ്ക്ക് ചികിത്സ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു മഅദനിയുടെ ആവശ്യം.

എന്നാല്‍ അങ്ങനെ ജാമ്യം അനുവദിക്കില്ലെന്ന് കാണിച്ചായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് കൊണ്ട് തന്നെ ചികിത്സ തേടാമെന്നും കോടതി പറഞ്ഞു.

അദ്ദേഹത്തിന്റെ ഇരു കണ്ണുകളുടെയും കാഴ്ച്ച ശക്തിയും തകര്‍ന്ന കാലിന്റെ സ്പര്‍ശനശേഷിയും പൂര്‍ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജയിലില്‍ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്നും മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പോലും ഗൂഢാലോചനിയില്‍ പങ്കാളിയായ മഅദനിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ഭാഗം കോടതിയില്‍ വാദിച്ചു.

നേരത്തേ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ജയിലില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. ചികിത്സ ലഭ്യമായില്ലെങ്കില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്നും അന്ന് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മഅദനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.

മഅദനിക്ക് സാമാന്യ നീതി പോലും നിഷേധിച്ചിരിക്കുകയാണന്നും നീതിന്യായ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടതിന്റെ ഒടുവിലത്തെ തെളിവാണിതെന്നും പി.ഡി.പി നേതാവ് പൂന്തുറ സിറാജ് പ്രതികരിച്ചു.

മഅദനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ തെളിവാണിതെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും സന്തോഷ് മാധവന് ലഭിച്ച നീതിപോലും മഅദനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

2008 ലാണ് കേസിനാസ്പദമായ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ ആറ് സ്ഥലങ്ങളിലായാണ് ചെറുസ്‌ഫോടനങ്ങള്‍ നടന്നത്.

1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന മഅദനി 9 വര്‍ഷത്തെ തടവിന് ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ മഅദനിയെ ബംഗളുരു സ്‌ഫോടനക്കേസിന്റെ പേരില്‍ രണ്ടാമതും അറസ്റ്റ് ചെയ്യുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31 ാം പ്രതിയാണ് മഅദനി. കേസില്‍ അറസ്റ്റിലായ തടിയന്റവിട നസീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഅദനിയെ പ്രതിചേര്‍ക്കുന്നത്. നസീറുമായി മഅദനി കുടകില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും രാജ്യത്തെ അപകടപ്പെടുത്തുന്ന തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍.

മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:

മഅദനി: ’9.5+2′

Related Article

തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍

Advertisement