ബാംഗ്ലൂര്‍: കര്‍ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Ads By Google

മലപ്പുറം എടക്കര സ്വദേശികളായ അയനിക്കുണ്ടന്‍ അബ്ബാസ്, ഭാര്യ ബേബി ഷെരീജ, മകന്‍ ജാബിര്‍, ഉമ്മ ആയിഷ, സഹോദരന്‍ ജാഫര്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവകാര്‍ മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. വാഹനം ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ്‌ അറിയുന്നത്.