എഡിറ്റര്‍
എഡിറ്റര്‍
പുതുമുഖങ്ങളുമായി കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍
എഡിറ്റര്‍
Friday 3rd August 2012 10:12am

മുംബൈ: പുതുമുഖങ്ങളുമായി കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ വരുന്നു.  സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഫിലിംമേക്കര്‍ ഡേവിഡ് ധാവന്റെ മകന്‍ വരുണ്‍, ഫിലിം മേക്കര്‍ മഹേഷ് ഭട്ടിന്റെ മകള്‍ അലിയ എന്നിവരാണ് സ്റ്റുഡന്റ് ഓഫ് ദ ഇയറിലെത്തുന്നത്. ഇവര്‍ക്കൊപ്പം ബൊമന്‍ ഇറാനിയുടെ മകനും ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കും.

Ads By Google

ഷാറൂഖ് ഖാന്‍ നായകനായി എത്താത്ത ആദ്യ കരണ്‍ ജോഹര്‍ ചിത്രം കൂടിയാണ് സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയര്‍. എന്നാല്‍ നായകനായില്ലെങ്കിലും ചിത്രത്തിന്റെ നിര്‍മാതാവായി ഷാരൂഖ് കരണിനൊപ്പമുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ ന്യൂനതകളും പോരായ്മകളുമൊക്കെയാണ് സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയര്‍ ചര്‍ച്ച ചെയ്യുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംവിധാന രംഗത്തേക്കുള്ള കരണ്‍ ജോഹറിന്റെ തിരിച്ചുവരവ് കൂടിയാവും ഈ ചിത്രം. ചിത്രം ഒക്ടോബര്‍ 19ന് തിയ്യേറ്ററുകളിലെത്തും.

Advertisement