തിരുവനന്തപുരം: തിരുവനന്തപുരത്തെ കരകുളം പി.എ അസീസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഒരു കോഴ്‌സിന് അംഗീകാരമില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നടത്തിയ ധര്‍ണ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവെച്ചു. സംഭവത്തെത്തുടര്‍ന്ന് പോലിസ് ലാത്തിച്ചാര്‍ജ് നടത്തി.