തിരുവനന്തപുരം: കരമന പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന ആള്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ശനിയാഴ്ച്ചയായിരുന്നു പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാവിലെ പ്രാഥമിക ആവശ്യത്തിന് കക്കൂസില്‍പോയ ചന്ദ്രന്‍ എറെക്കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ ചന്ദ്രനെ അവശനിലയില്‍ കണ്ടെത്തി. താന്‍ വിഷം കഴിച്ചതായി ചന്ദ്രന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.