തിരുവനന്തപുരം: കരമന പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്റെ മുഖ്യ അന്വേഷകന്റെ ചുമതലയുള്ള എസ് പി കെ വിജയന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും.

തിരുവനന്തപുരം സ്വദേശിയായ ചന്ദ്രനാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.