തിരുവനന്തപുരം: കരമന പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കരമന സ്റ്റേഷന്‍ എസ് ഐ അടക്കം മൂന്നുപേരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിനിടെ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.