Categories

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മാര്‍ച്ചില്‍ സംഘര്‍ഷം

karakkonam

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് നഴ്‌സിങ് വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രകടനത്തില്‍ നിന്ന് കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാരക്കോണം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി ഗ്രീഷ്മ(18) യാണ് ഇന്നലെ വൈകിട്ട് മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി, ജനതാദള്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ മാനേജ്‌മെന്റിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു നടത്തുകയാണ്. കാരക്കോണം പഞ്ചയത്തില്‍ യുവമോര്‍ച്ച ഹര്‍ത്താലും നടത്തുന്നുണ്ട്.

അതേസമയം കോളജ് അധികൃതരുടെ മാനസിക പീഡനം മൂലമാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.