Categories

സീറ്റിന് കോഴ; കാരക്കോണം കോളജ് വിവാദത്തില്‍

karakkonam-collegeതിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശന പരീക്ഷ പ്രഹസനമാക്കി സീറ്റിനായി രക്ഷിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതായി വെളിപ്പെടുത്തല്‍. 20 മുതല്‍ 50 ലക്ഷം വരെ കോഴ കൊടുത്തതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വെളിപ്പെടുത്തുന്ന ഓഡിയോ ടാപ്പും പുറത്തുവന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പി.ജി സുരേഷ്‌കുമാറാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്.

എം.ബി.ബി.എസ് പ്രവേശന പരീക്ഷ ജൂലൈ 14ന് നടക്കാനിരിക്കെയാണ് പ്രവേശനത്തിനുള്ള വിദ്യാര്‍ഥികളുടെ കോളജ് തയ്യാറാക്കിയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. കാരക്കോണം മെഡിക്കല്‍ കോളജിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പട്ടികയാണ് ഇങ്ങിനെ തയ്യാറായത്. 50 വിദ്യാര്‍ത്ഥികളാണ് ലക്ഷണങ്ങള്‍ മുന്‍കൂറായി നല്‍കി സീറ്റ് ഉറപ്പിച്ചിരിക്കുന്നത്.

50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് 20 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഇവിടെ തലവരിപ്പണമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നു. സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഏറെ പിന്നിലെത്തിയവരാണ് കാരക്കോണത്തെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം.

മെഡിക്കല്‍ മാനേജ്‌മെന്റ് അസ്സോസിയേഷന് കീഴിലെ 11 കോളജുകളിലേക്ക് വ്യാഴാഴ്ചയാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ഥിയുടെ പേര്, അടച്ച തുക, ആര്‍ക്കാണ് പണം കൊടുത്തത് തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പണം കൊടുത്തതിന് റസീറ്റ് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം കൂടുതല്‍ ആവശ്യപ്പെട്ടതിനാല്‍ കൊടുത്ത പണം തിരിച്ചുവാങ്ങിയ രക്ഷിതാക്കളുമുണ്ട്. ആദ്യം പത്ത് ലക്ഷം രൂപ വാങ്ങിയ മാനേജ്‌മെന്റ് പിന്നീട് കൂടുതല്‍ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്ത പണം തിരിച്ചു വാങ്ങുകയായിരുന്നു. കൃസ്തുദാസ് എന്നയാളുമായാണ് ഇടപാട് നടത്തിയതെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ രക്ഷിതാവ് വ്യക്തമാക്കുന്നു.

അതേസമയം ഏത് അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് കാരക്കോണം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടില്ല. എന്‍.ആര്‍.ഐ ക്വാട്ടയിലെ 15 സീറ്റുകളിലേക്ക് മാത്രമാണ് നേരിട്ട് പ്രവേശനം നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

One Response to “സീറ്റിന് കോഴ; കാരക്കോണം കോളജ് വിവാദത്തില്‍”

  1. nadapuram puli

    കുരിശും സഭയും എന്നൊക്കെ പേര് പറഞ്ഞു കോടികള്‍ കൊള്ള അടിക്കുന്ന അച്ചയയന്‍ മാരെ തുരുഗല്‍ അടക്കാന്‍ സമയം ആയി –മുഖ്യമന്ത്രി ഉഓബന് ആയതിനാല്‍ ചലപോള്‍ ഇവരും രക്ഷ പെടും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.