Categories

Headlines

കാരണക്കോണത്തെ 50% സീറ്റുകള്‍ സര്‍ക്കാരിനെന്ന് സി.എസ്.ഐ ബിഷപ്പ്

karakkonamതിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ നല്‍കിയ പ്രവേശന ലിസ്റ്റ് പ്രകാരം പ്രവേശനം നടത്തുമെന്ന് സി.എസ്.ഐ ദക്ഷിണകേരള മഹാഇടവക ബിഷപ്പ് ധര്‍മരാജ് റസാലം. ഇതില്‍ 50% സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്നും ബിഷപ്പ് പറഞ്ഞു.

മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ രൂപീകരിച്ച കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക. ഇക്കാര്യം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കും. അടുത്തമാസം 1 മുതല്‍ കാരക്കോണം മെഡിക്കല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവേശനത്തില്‍ സുതാര്യത ഉറപ്പുവരുത്തും. കോഴവിവാദം, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം എന്നീ ആരോപണങ്ങളെക്കുറിച്ച് താന്‍ നേരിട്ട് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.