തിരുവനന്തപുരം: വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കല്‍ കോളജിന് മുന്നില്‍ സംഘര്‍ഷം. എ.ഐ.എസ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ വത്യസ്ത മാര്‍ച്ചായെത്തി. കോളജിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ലാത്തി വീശുകയായിരുന്നു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജഷി മോന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.