കറാച്ചി: തീവ്രവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാന്റെ കമാന്റര്‍ ഉസ്മാന്‍ ഘനി പാകിസ്താനില്‍ പിടിയിലായി. പോലീസും അതിര്‍ത്തി രക്ഷാസേനയും ചേര്‍ന്ന് സംയുക്തമായി ഒറംഗി പട്ടണത്തില്‍ നടത്തിയ തിരച്ചിലിലാണ് ഘനി പിടിയിലായത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഘനിക്ക് പുറമെ മറ്റ് നാല് പേര്‍ കൂടി പിടിയിലായിട്ടുണ്ട്.

ഓര്‍ഗാനി ടൗണില്‍ മൂന്ന് പിടികിട്ടാപുള്ളികള്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഓപ്പറേഷനില്‍ വനിതാ പോലീസും പങ്കാളികളായിരുന്നു.

malayalam news