ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് അര്‍ധസൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ  സഫൂറ ഗോധ് പ്രദേശത്ത് ഇന്ന് രാവിലെ 8 മണിയ്ക്കാണ്  സ്‌ഫോടനം ഉണ്ടായത്. വഴിയരികിലെ മണ്‍കൂനയില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവരെ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അകൃമികളുടെ ലക്ഷ്യം എന്തെന്ന് വ്യക്തമല്ല. എങ്കിലും പാക്കിസ്ഥാന്‍ സൈന്യത്തെ ലക്ഷ്യമാക്കിയാണ് സ്‌ഫോടനം നടന്നതെന്നാണ് നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തെഹരിക് ഇ താലിബാന്‍ പാകിസ്താനാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.