എഡിറ്റര്‍
എഡിറ്റര്‍
ഫഹദ് ഫാസിലിന്റെ കപ്പ പപ്പടം
എഡിറ്റര്‍
Saturday 9th November 2013 11:02am

fahad-fazil

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് കപ്പ പപ്പടം. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തിയായിരിക്കും ചിത്രത്തിലെ നായികയെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ നായകനാകുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി വെള്ളിത്തിരയിലെത്തുന്നത്. ഈ നവംബര്‍ 14നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തെലുങ്ക് സംവിധായകനായ അനീഷ് കുരുവിളയാണ് ചിത്രം ഒരുക്കുന്നത്.

ഫഹദിനും കീര്‍ത്തിക്കും പുറമേ പ്രതാപ് പോത്തന്‍, പാര്‍വതി മേനോന്‍, രവീന്ദ്രന്‍, ഭഗത്, അനൂപ് ചന്ദ്രന്‍, നന്ദു, മണികണ്ഠന്‍ പട്ടാമ്പി, ലക്ഷ്മി, സുനില്‍ എന്നിവരാണ് ചിത്രത്തിലുണ്ടാകുക.

വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തെങ്കാശി, ബാംഗ്ലൂര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളാണ് പ്രഥാന ലൊക്കേഷന്‍

അരുണ്‍കുമാര്‍ അരവിന്ദന്റെ വണ്‍ ബൈ ടു എന്ന ചിത്രമാണ് ഫഹദിന്റേതായി പുറത്തിറങ്ങാനുള്ളത്.

Advertisement