എഡിറ്റര്‍
എഡിറ്റര്‍
കുറ്റവാളികളെ രാഷ്ട്രീയത്തില്‍ നിന്നൊഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കപില്‍ സിബല്‍
എഡിറ്റര്‍
Sunday 10th November 2013 10:54pm

kapil-sibal1

ന്യൂദല്‍ഹി:  ക്രിമിനല്‍ കുറ്റവാളികളെ രാഷ്ട്രീയത്തിലെ നേതൃസ്ഥാനങ്ങളില്‍ നിന്നൊഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി നിയമമന്ത്രി കപില്‍ സിബല്‍.

കുറ്റവാളികളെ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കുന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശവുമായി സമാനത പുലര്‍ത്തുന്ന പരാമര്‍ശമാണ് സിബലിന്റേതും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമവകുപ്പുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീപീഡനം, കൊലപാതകം തുടങ്ങി ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചെയ്തവര്‍ രാഷ്ട്രീയത്തില്‍ തുടരുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement