kapil-sibalന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കപില്‍ സിബല്‍. കരട് റിപ്പോര്‍ട്ട് പാസാക്കുകയോ പി.എ.സി അംഗങ്ങള്‍ അംഗീകരിക്കുകയോ ചെയ്യാത്തതിനാല്‍ അതിനെ റിപ്പോര്‍ട്ടായി കണക്കാകാനാകില്ലെന്നും സിബല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബല്‍ വ്യക്തമാക്കി. പി.എ.സി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറിയിരുന്നു. 21 അംഗസമിതിയില്‍ 11 പേരും തള്ളിയ റിപ്പോര്‍ട്ട് സഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.