എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍ മിശ്രയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദനമേറ്റത് നിരാഹാര സമരത്തിനിടെ
എഡിറ്റര്‍
Wednesday 10th May 2017 6:29pm


ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കപില്‍ മിശ്രയെ കയ്യേറ്റം ചെയ്തു. കെജ്‌രി വാളിനെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിരാഹാരമിരിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനം.


Also read ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 


ഇന്ന് വൈകീട്ടാണ് സംഭവം. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സിവില്‍ ലെയിനിലുള്ള വീടിന് സമീപമാണ് എം.എല്‍.എ നിരാഹാര സമരം നടത്തുന്നത്. കപിലിനെ അക്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അങ്കിത് ഭര്‍ദ്വാജ് എന്നയാളാണ് കപിലിനെ അക്രമിച്ചതിന് പിടിയിലായത്.

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നില്‍ നിന്നും കെജ്രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്നാണ് കപില്‍ മിശ്ര ആരോപിച്ചിരുന്നത്. ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപില്‍മിശ്ര. ‘കെജ്രിവാളിന് സത്യേന്ദ്ര ജെയ്ന്‍ രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതിനു താന്‍ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് സത്യേന്ദ്ര ജെയ്ന്‍ പണം നല്‍കിയത്.’ എന്നായിരുന്നു മിശ്ര പറഞ്ഞത്.


Dont miss പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി


ഇതിനു പുറമേ കെജ്രിവാളിന്റെ ബന്ധുവിന് വേണ്ടി 50 കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കപില്‍മിശ്ര പറഞ്ഞിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിയില്‍ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതില്‍ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടു വര്‍ഷമായി അദ്ദേഹത്തെ വിശ്വസിക്കുകയാണ്.

എന്നാല്‍ രണ്ടുദിവസം മുമ്പ് വിശ്വാസം ഇല്ലാതായി. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന് എവിടെനിന്നാണു ഇത്രയും പണം. തെറ്റുപറ്റിയതില്‍ ക്ഷമ പറയണമെന്ന് താന്‍ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. പക്ഷെ കേജ്രിവാള്‍ നിശബ്ദനായിരുന്നെന്നും കപില്‍ മിശ്ര മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ നിരാഹാരം ആരംഭിച്ചിരുന്നത്.

Advertisement