ന്യൂഡല്‍ഹി: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ടെസ്റ്റ്‌നിടെ കീപ്പിംഗ് ഗ്ലൗസ്സ് ദ്രാവിഡിനെ ഏല്‍പ്പിച്ച് ബോള്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ക്യപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ദേവ് രംഗത്ത്. ധോണിയുടെ ബൗളിംഗ് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ടെസ്റ്റ് മത്സരത്തിന്റെ രണ്ടാംദിനം ഇത്തരമൊരു ബൗളിംഗ് അംഗീകരിക്കാന്‍ കഴിയില്ലെന്നും കപില്‍ പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് രണ്ടാംദിവസം മത്സരത്തില്‍ നിന്ന് വിട്ട് നിന്ന സഹീര്‍ഖാന്റെ നടപടിയെയും കപില്‍ അപലപിച്ചു. സ്വന്തം കായികക്ഷമതയെ കുറിച്ച് സഹീര്‍ ബോധവാനായിരിക്കണമെന്നും സഹീറിന്റെ പിന്മാറ്റം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും കപില്‍ പറഞ്ഞു.

പേശീവലിവ് അനുഭവപ്പെട്ടതിനെതുടര്‍ന്ന ബോള്‍ ചെയ്യാനാവാതെ സഹീര്‍ പിന്‍വാങ്ങിയതിനെതുടര്‍ന്നാണ് തുടര്‍ന്നാണ് ധോണി പന്തെറിയാനെത്തിയത്. സ്പിന്നര്‍മര്‍ക്ക് ഇതുവരെ അനുകൂലമല്ലാത്ത പിച്ചില്‍ മീഡിയം പേസുമായെത്തിയ ധോണി എട്ട് ഓവര്‍ എറിഞ്ഞിരുന്നു. 23 റണ്‍സ് വഴങ്ങിയ ധോണിക്ക് പക്ഷെ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല.ടെസ്റ്റില്‍ മൂന്നാം തവണയാണ് ധോണി ബോള്‍ ചെയ്യുന്നത്. ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.