എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് അമിത പ്രാധാന്യം നല്‍കരുത്: ധോണിക്ക് കപില്‍ ദേവിന്റെ മുന്നറിയിപ്പ്
എഡിറ്റര്‍
Thursday 15th November 2012 12:56pm

ന്യൂദല്‍ഹി: ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് അമിത പ്രാധാന്യം നല്‍കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ടീം സച്ചിനെ കൂടുതലായി ആശ്രയിക്കാന്‍ പാടില്ലെന്നാണ് കപില്‍ പറയുന്നത്.

Ads By Google

ഉത്തരവാദിത്തങ്ങള്‍ ടീമിലെ യുവനിരക്ക് ഏല്‍പ്പിച്ചുകൊടുക്കണം. ഒരു മത്സരം നടക്കുമ്പോള്‍ അതില്‍ സച്ചിന്‍ കളിക്കുന്നുണ്ടല്ലോ എന്ന് കരുതി സമാധാനിച്ച് ഇരിക്കരുത്. മത്സരം ജയിക്കാന്‍ എല്ലാവരുടേയും പങ്ക് അനിവാര്യമാണ്. സച്ചിന്‍ ലോകം കണ്ട പ്രതിഭയാണെന്ന് സമ്മതിക്കുന്നു. എന്ന് വെച്ച് എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിന്റെ ചുമലിലായിരിക്കരുതെന്നും കപില്‍ പറഞ്ഞു.

സച്ചിനാണ് എല്ലാവരും ആകര്‍ഷിക്കുന്ന വ്യക്തി. അദ്ദേഹമാണ് ടീമിലെ പ്രധാനപ്പെട്ട താരം. എന്നാല്‍ അദ്ദഹം ടീമില്‍ ഉണ്ടായിരിക്കുന്ന അവസരം തന്നെ ടീമിലെ യുവതാരങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ച് നല്‍കാന്‍ ക്യാപ്റ്റന്‍ തയ്യാറാകണം.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായി നടന്ന മത്സരത്തില്‍ 0-4 എന്ന സ്‌കോറില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആ പരാജയം ഇനി ആവര്‍ത്തിക്കാതിരിക്കാനായിരിക്കണം ടീം ശ്രദ്ധിക്കേണ്ടത്.

ഗൗതം ഗംഭീറിന്റേയും സെവാഗിന്റേയും ഓപ്പണിങ് കൂട്ടുകെട്ട് മികച്ചതായിരുന്നു. എന്നാല്‍ ഇപ്പോഴും മികച്ചതാണെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ രണ്ട് പേരും മികച്ച താരങ്ങളാണ്. എന്നാല്‍ കഴിഞ്ഞ ഒരു 15,20 മത്സരങ്ങള്‍ എടുത്തുനോക്കിയാല്‍ എടുത്തപറയത്തക്ക രീതിയിലുള്ള ഒരു പ്രകടനം പോലും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല-കപില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് മറുപടി പറയാനുള്ള അവസരമാണിത്. അത് ടീം നന്നായി വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്നും കപില്‍ പറഞ്ഞു.

Advertisement