Categories

കാപികോ റിസോര്‍ട്ട് പൊളിച്ച് മാറ്റണം; വി.എസ്

v.s-achuthanandan

ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ഇതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മാണം പുരോഗമിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേമ്പനാട്ട് കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നാണ് ആരോപണം. റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ 6 കോടിയോളം ചെലവ് വരുമെന്നും റിസോര്‍ട്ട് പൊളിക്കുന്നത് പ്രകൃതിക്കു ദോഷം ചെയ്യുമെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിസോര്‍ട്ട്  സര്‍ക്കാര്‍ ഏറ്റെടുത്ത് ജല കായിക കേന്ദ്രം സ്ഥാപിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.