സുരേഷ് ഗോപി എന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളുള്ള ചിത്രമാണ് ടി.എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ‘കന്യാകുമാരി എക്‌സ്പ്രസ്’ ഇന്നുമുതല്‍. നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിപ്പോന്ന ടി.എസ് സുരേഷ് ബാബു ഡെന്നീസ് ജോസഫ് ടീമിന്റെ ഈ ചിത്രം സസ്‌പെന്‍സ് നിറഞ്ഞ ഒരു െ്രെകം ത്രില്ലറാണ്. ചിത്രത്തില്‍ മോഹന്‍ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

നീതി നിര്‍വഹണത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇടകൊടുക്കരുതെന്ന അഭിപ്രായക്കാരനാണ് മോഹന്‍ ശങ്കര്‍. അതുകൊണ്ടു തന്നെ ക്രിമിനലുകളേക്കാളും മോഹന്റെ ശത്രുക്കളായത് രാഷ്ട്രീയക്കാരാണ്. അവരുടെയൊക്കെ ഇംഗിതത്തിന് വഴങ്ങുന്നവനായിരുന്നില്ല മോഹന്‍ശങ്കര്‍. തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മീഷണറായിട്ടാണ് മോഹന്‍ശങ്കര്‍ തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തെ സാരമായി ബാധിച്ചു. ഔദ്യോഗിക ജീവിതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായതോടെ അദ്ദേഹം െ്രെകംബ്രാഞ്ചിലേക്ക് മാറുകയായിരുന്നു.

െ്രെകം ബ്രാഞ്ചിലെ ജോലികള്‍ക്കിടയിലാണ് താന്‍ മുമ്പ് നടത്തിപ്പോന്നിരുന്ന ക്ഷേത്ര നിര്‍മ്മിതികളെക്കുറിച്ചുള്ള റിസര്‍ച്ചിന് വീണ്ടും തുടക്കമിട്ടത്. അതോടെ മോഹന്‍ ശങ്കര്‍ അവധിയിലും പ്രവേശിച്ചു. കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളായിരുന്നു അതിനായി അദ്ദേഹം തിരഞ്ഞെടുത്തത്.
കന്യാകുമാരിയും തിരുവനന്തപുരവുമാണ് ഈ ചിത്രത്തിന്റെ ലൊക്കേഷനുകള്‍. കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളും ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്. വാസ്തുശില്പകലയില്‍ ഏറെ സമര്‍ത്ഥനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ മോഹന്‍ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ബാബു ആന്റണി ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലെന, പുതുമുഖം ഗൗരി എന്നിവരാണ് നായികമാര്‍. ജഗതി, ഭീമന്‍ രഘു, കോട്ടയം നസീര്‍, ദിനേശ് പണിക്കര്‍, കിരണ്‍ രാജ്, കനകലത എന്നിവരും പ്രധാന താരങ്ങളാണ്. ചുനക്കര രാമന്‍കുട്ടിയുടെ ഗാനങ്ങള്‍ക്ക് ശരത് ഈണം പകര്‍ന്നിരിക്കുന്നു.