നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്യക ടാക്കീസ് പ്രദര്‍ശനത്തിനൊരുങ്ങുന്നു.

Ads By Google

പുതിയ കാലത്തിന്റെ മാറ്റത്തിനൊത്ത് പിടിച്ചുനില്‍ക്കാനാതെ അടച്ചുപൂട്ടേണ്ടി വരുന്ന സിനിമാ തിയ്യേറ്ററുകളുടെ ദുരവസ്ഥയാണ് ചിത്രം പറയുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ അനവധി ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ എ പെസ്റ്ററിങ് ജേണിയുടെ സംവിധായകന്‍ കെ.ആര്‍. മനോജാണു ചിത്രം ഒരുക്കുന്നത്.

ലെന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുധീര്‍ കരമന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം, മഹാബലിപുരം, ധനുഷ്‌കോടി തുടങ്ങിയ ലൊക്കേഷനുകളില്‍ പൂര്‍ത്തീകരിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിനെത്തും.