കൊല്‍ക്കൊത്ത: ഇന്ത്യന്‍ നക്‌സലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ കാനു സന്യാലിനെ(78) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വടക്കന്‍ ബംഗാളിലെ നക്‌സല്‍ബാരിയില്‍ സിലിഗുഡിയിലെ വീട്ടിനുള്ളിലാണ് ഇന്ന് ഉച്ചയോടെ കനു സന്യാലിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. 1967 മെയ് 25ന് പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍ ചാരു മജുംദാറിനൊപ്പം ആദ്യമായി നക്‌സല്‍ ആക്രമണം നടത്തിയവരില്‍ സന്യാലുമുണ്ടായിരുന്നു. പിന്നീട് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നിര്‍ണായക സംഭവന ചെയ്തു. 1969 ല്‍ സി പി ഐ എം എല്‍ റെഡ്ഫ്‌ളാഗ് സംഘടന സ്ഥാപിച്ചതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളും ഏകാന്തജീവിതവുമായി അദ്ദേഹം കുറച്ചുവര്‍ഷങ്ങളായി നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.
അടുത്തിടെ മോവോയിസ്റ്റ് ഗ്രൂപ്പുകളുടെ സായുധ പോരാട്ടങ്ങളോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചരുന്നു. എന്നാല്‍ മാവോവാദി വേട്ടയെയും അദ്ദേഹം എതിര്‍ത്തു. ബംഗാളിലെ സി പി ഐ എം ഭരണത്തിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയായിരുന്നു. പലതവണ ജയില്‍വാസവും അനുഷ്ഠിച്ചു.