റിയാദ്: മാനവികതയെ ഉണര്‍ത്തുന്നു  എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍
ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഭാഗമായി പ്രാവസി സമൂഹത്തില്‍ നടത്തുന്ന കാമ്പയിന് റിയാദില്‍ വിപുലമായ കമ്മിറ്റി നിലവില്‍ വന്നു. ഐ.സി.എഫ്, ആര്‍.എസ്.സി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സെട്രല്‍ എക്‌സിക്യുട്ടീവ് കൗണ്‍സിലാണ് നിലവില്‍ വന്നത്.

മാനവികതയെ ഉണര്‍ത്തുന്നു  എന്ന പ്രമേയം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം പ്രാവസ സമൂഹത്തില്‍ എത്തിക്കും വിധം വ്യവസ്ഥാപിതവും ചിട്ടയാര്‍ന്നതുമായ പ്രചാരണ പരിപ
ാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. പ്രഖ്യാപന സംഗമം, സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിക്കുന്ന മാനവിക സദസ്, സെമിനാര്‍, സന്ദേശ യാത്ര, ഏരിയകളില്‍ കുടുംബ സദസുകള്‍, എമിനെന്റ്‌സ് മീറ്റ്, ഡോക്യുമെന്ററി പ്രദര്‍ശനം, കൊളാഷ് പ്രദര്‍ശനം, ഐക്യദാര്‍ഢ്യ സമ്മേളനം, മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാമ്പ്, ലേബര്‍ക്യാമ്പുകളിലും ജയിലുകളിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ആശ്വാസമെത്തിക്കുക തുടങ്ങി നിരവധി കര്‍മ്മ പദ്ധതികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്.

നിസാര്‍ കാട്ടില്‍ (ചെയര്‍മാന്‍), ഇഹ്തിഷാം തലശ്ശേരി (വൈ. ചെയര്‍മാന്‍), അബ്ദുല്‍ ബാരി പെരിമ്പലം (ജനറല്‍ കണ്‍വീനര്‍), ബഷീര്‍ മാസ്റ്റര്‍ നാദാപുരം (ജോ. കണ്‍വീനര്‍),
കോടമ്പുഴ കോയ ഹാജി (പബ്ലിസിറ്റി), അബ്ദുസലാം വടകര (സപ്ലിമെന്റ്), ശുക്കൂര്‍ അലി ചെട്ടിപ്പടി (മീഡിയ), അബ്ദുറസാഖ് മാവൂര്‍ (ചാനല്‍) എന്നിവരെ തിരഞ്ഞെടുത്തു.
ചടങ്ങില്‍ ഐ.സി.എഫ് വൈ. പ്രസിഡണ്ട് കോയ ഹാജി കോടമ്പുഴ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം വടകര സ്വാഗതവും അബ്ദുല്‍ ബാരി പെരിമ്പലം നന്ദിയും പറഞ്ഞു.

കൈമോശം വന്നുകൊണ്ടിരിക്കുന്ന നീതി ബോധത്തെയും സാമൂഹിക ബോധത്തേയും കുറിച്ച് ഓര്‍മപ്പെടുത്താനും, സുസ്ഥിരമായ ഭാവിക്ക് വേണ്ടി മലയാളി ജീവിതത്തെ സജ്ജമാക്കാനും ലക്ഷ്യമിട്ടാണ് കേരള യാത്ര നടത്തുന്നത്.

Malayalam news

Kerala news in English