എഡിറ്റര്‍
എഡിറ്റര്‍
റമളാനിലെ ആത്മ ചൈതന്യം കാത്തുസൂക്ഷിക്കുക: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍
എഡിറ്റര്‍
Wednesday 15th August 2012 12:32pm

അബുദാബി : റമളാനിലെ ദിനരാത്രങ്ങളില്‍ പ്രാര്‍ത്ഥനയിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിര്‍ത്തി ജീവിതവിശുദ്ധി കാത്ത് സൂക്ഷിക്കണം എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

Ads By Google

കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷമായി റമളാന്‍ പ്രഭാഷണം നടത്തി വരുന്ന അബുദാബി ദാഇറത്തുല്‍ മിആയിലെ വലിയ പള്ളിയില്‍ വാര്‍ഷിക റമളാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റമളാനിലെ അവസാന ദിനരാത്രങ്ങള്‍ വളരെയധികം പുണ്യം ഉള്ളതാണന്നും പ്രാര്‍ത്ഥനകളില്‍ നമ്മുടെ രാജ്യത്തിന്റെയും യു.എ.ഇ യുടെയും അഭിവൃദ്ധിക്കും സമാധാനത്തിനും വേണ്ടിയും ദു ആ ചെയ്യണമെന്നും കാന്തപുരം വിശ്വാസികളോട് പറഞ്ഞു.

പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസംഗിച്ചു. പ്രഭാഷണം ശ്രവിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ദാഇറത്തുല്‍ മിആയിലെ വലിയ പള്ളില്‍ ഒത്തു ചേര്‍ന്നത്.

Advertisement