തിരുവനന്തപുരം: മലബാര്‍ മേഖലയിലെ 42 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അനുമതി നല്‍കിയതില്‍ ഏറെയും കാന്തപുരം വിഭാഗത്തിന്റെ സ്‌കൂളുകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് തന്നെയാണ്.

സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നയപരമായ തീരുമാനമനുസരിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്‍.ഒ.സി നല്‍കുന്ന കാര്യത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.