Categories

മുന്നാക്ക സംവരണം പിന്നാക്ക അവകാശങ്ങളെ നിഷേധിച്ചുകൊണ്ടാവരുത്: കാന്തപുരം

കോഴിക്കോട്: മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും അന്നാല്‍ അത് നിലവിലെ പിന്നാക്കക്കാരുടെ അവകാശം എടുത്ത് നല്‍കിയായിരിക്കരുതെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

പാവപ്പെട്ടവര്‍ക്ക് അവസരം നല്‍കുന്നതിനോട് യോജിപ്പാണുള്ളത്. പിന്നാക്കക്കാര്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അത് പരിഹരിക്കാന്‍ നടപടികളെടുക്കണമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.