കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ഇടത്തോട്ടും വലത്തോട്ടും തിരിയില്ലെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

തിരഞ്ഞെടുപ്പില്‍ സുന്നി വിരുദ്ധരെ തോല്‍പിക്കും. വോട്ട് പ്രാദേശിക പരിഗണന നോക്കിയായിരിക്കും. സംസ്ഥാന സര്‍ക്കാറിനോടുള്ള നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമന്യൂസിനോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Subscribe Us:

പരമ്പരാഗതമായി മുസ്‌ലിം ലീഗ് രാഷ്ട്രീയവുമായി ഇടഞ്ഞ് നില്‍ക്കുന്ന സംഘടനയാണ് കാന്തപുരത്തിന്റെത്. തിരഞ്ഞെടുപ്പ് സമയത്ത് നിലപാട് പരസ്യമായി പ്രഖ്യാപിക്കാറില്ലെങ്കിലും ഇടതുപക്ഷവുമായി പരോക്ഷമായ ധാരണയുടെ അടിസ്ഥാനത്തിലാണ് നിലപാടെടുക്കാറ്.