എഡിറ്റര്‍
എഡിറ്റര്‍
കാ­ന്ത­പു­ര­ത്തി­ന്റെ കേ­ര­ള­യാ­ത്ര­യു­ടെ ഉ­ദ്­ഘാ­ട­ന ചട­ങ്ങ് ലീഗും ബി.ജെ.പിയും ബ­ഹി­ഷ്­ക­രിച്ചു
എഡിറ്റര്‍
Friday 13th April 2012 11:15am

കാസ­റ­ഗോഡ്: കാന്തപുരം എ.പി അബൂബക്കര്‍ മു­സ്ല്യാ­രു­ടെ കേ­ര­ള യാ­ത്ര­യു­ടെ ഉ­ദ്­ഘാ­ട­ന ച­ട­ങ്ങ് മു­സ്‌ലിം ലീഗും ബി.ജെ.പിയും ബഹിഷ്­കരിച്ചു. മത സംഘടന നടത്തുന്ന യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗ് സംസ്ഥാന നേതൃത്വം തീരുമാ­നി­ച്ചി­ട്ടു­ണ്ടെന്നും എ­ന്നാല്‍ മ­ത­സ്ഥാ­പ­ന­ങ്ങ­ളു­ടെ പ­രി­പാ­ടി­ക­ളില്‍ പ­ങ്കെ­ടു­ക്കു­മെ­ന്നും മു­സ് ലിം ലീ­ഗ് ജില്ലാ പ്ര­സിഡന്റ് ചെര്‍ക്ക­ളം അ­ബ്ദുല്ല പ­റഞ്ഞു. എ­ന്നാല്‍ എ­സ്.കെ.എ­സ്.എ­സ്.എ­ഫ് ലീ­ഗ് അ­നുകൂ­ല സം­ഘ­ട­ന­യാ­ണെന്നും അ­വ­രു­ടെ പ­രി­പാ­ടി­ക­ളില്‍ പ­ങ്കെ­ടു­ക്കു­മെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

അതിനിടെ കാന്തപുരത്തിന്റെ കേരളയാത്രയില്‍ പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ച ശേഷം പറയാമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പ്രതിക­രിച്ചു. ഇതേകുറിച്ച് കൂടുതലൊന്നും പ­റ­യാ­നി­ല്ലെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ബിജെപിയും കേരളയാത്രയില്‍ നിന്ന് വിട്ടുനിന്നു. കാന്തപുരം വിഭാഗത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്, സി.പി.ഐ.എം, ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങി മുഴുവന്‍ രാഷ്ട്രീയ സംഘടനകളുടെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

അ­തേ­സമ­യം ബ­ഹി­ഷ്­കര­ണം നി­ല­നില്‍ക്കെ മംഗലാപുരത്ത് നടന്ന കാന്തപുരത്തിന്റെ പരിപാടിയില്‍ ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമിജിയും പ്രമുഖ ബി.ജെ.പി നേതാവും സംബന്ധിച്ചു. ബി.ജെ.പി നേതാവും കര്‍ണാടക ന്യൂനപക്ഷക്ഷേമ കമ്മീഷന്‍ ചെയര്‍മാനുമായ അന്‍വര്‍ മാണിപ്പാടി, മംഗലാപുരം രൂപതയിലെ വികാരി ജനറല്‍ ഫാദര്‍ ഡെന്നീസ് മോറസ് പ്രഭു എന്നിവര്‍ പരിപാടിയില്‍ ആദ്യന്തം സംബ­ന്ധിച്ചു.

ഭാരതത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ട് വര്‍ഗീയതയ്‌ക്കെതിരെ പോരാടേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണം. രണ്ടും രാജ്യത്തിന് ആപ­ത്താ­ണെന്നും കേരളയാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെ­യ്­ത് മന്ത്രി പ­റഞ്ഞു.

മതബോധനം മാത്രമാവരുത് സമുദായ സംഘടകളുടെ ലക്ഷ്യം. മതമൈത്രിയും സാഹോദര്യവും സമുദായസംഘടനകളുടെ മുഖ്യഅജന്‍ഡയായി മാറണം.

ഇസ്‌ലാമിന്റെ പേരിലുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാന്‍ കാന്തപുരത്തിന്റെ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടോടെ, മാനവികസന്ദേശമുയര്‍ത്തിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നത്. ഇത് അധികാരം നിലനിറുത്താനോ പിടിച്ചെടുക്കാനോ അല്ല. മറിച്ച്, ഇസ്‌ലാമിന്റെ മഹത്തായസന്ദേശം സമൂഹത്തിലെത്തിക്കാനും അതിലൂടെ ശാശ്വതസമാധാനം കൈവരിക്കാനുമാ­ണ്.

പൊതുമേഖലയില്‍ നിലവിലുള്ള തൊഴില്‍സംവരണംപോലെ സ്വകാര്യമേഖലയിലും സംവരണം നടപ്പാവണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം സജ്ജീകരിച്ച വേദിയില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുള്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് സമസ്ത പതാക കൈമാറി. സയ്യിദലി ബാഫഖിതങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ കെ.പി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.

Malayalam News

Kerala News in English

Advertisement