എഡിറ്റര്‍
എഡിറ്റര്‍
മുസ്ലീം ലീഗിനെതിരെ കാന്തപുരം
എഡിറ്റര്‍
Sunday 24th November 2013 12:52am

kanthapuram-speech

കോഴിക്കോട് : മുസ്ലീംലീഗിനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

കുറ്റവാളികള്‍ക്ക് ലീഗ് രാഷ്ട്രീയാഭയം നല്‍കുകയാണെന്നും ഇത്തരത്തില്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ലീഗിന്റെ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ മലബാറില്‍ നടന്ന അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലുള്ള കുറ്റവാളികളെ രക്ഷിക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണ്.

ഇത്തരം നീക്കങ്ങള്‍ തുടരുന്നത് ലീഗീന്റെ രാഷ്ട്രീയ ഭാവിയെ തന്നെ മുരടിപ്പിക്കും. കണ്ണൂരില്‍ മദ്‌റസ തകര്‍ത്ത പ്രതികളെവരെ രക്ഷപ്പെടുത്തിയതിന് പിന്നില്‍ മുസ്‌ലിം ലീഗിന്റെ ഭാരവാഹികളായിരുന്നു.

മുസ്‌ലിം ലീഗിന്റെയും സമസ്തയുടേയും നേതൃത്വം വഹിക്കുന്നത് പാണക്കാട് തങ്ങളാണ്. അതു കൊണ്ട് കൊലപാതകങ്ങളെയും അക്രമണങ്ങളെയും തള്ളിപറയാന്‍ പാണക്കാട് തങ്ങള്‍ തയ്യാറാവണം.

എങ്കില്‍ നാട്ടില്‍ സമാധാനം പുലരുമെന്നും ഇത് പറയുന്നത് ഭീരുത്വം കൊണ്ടല്ലെന്നും മതം പഠിപ്പിച്ചതു കൊണ്ടാണെന്നും കാന്തപുരം പറഞ്ഞു.

ഐക്യത്തിന് എല്ലാ കാലത്തും സുന്നികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ അസ്തിത്വം നഷ്ട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ പിന്‍മാറുകമയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹിക ജീവിതം ദുരിതപൂര്‍ണമാക്കുന്ന ഈ ചിദ്രശക്തികള്‍ക്കെതിരെ സുന്നികള്‍ നടത്തുന്ന ആശയ നിയമപോരാട്ടങ്ങളില്‍ സര്‍ക്കാറിന്റെയും പൊതുജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് എസ് വൈ എസ് മിഷന്‍ 2014 ന്റെ സംസ്ഥാനതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു.

Advertisement