Categories

ലൗ ജിഹാദ്: ബിഷപ്പ് കൗണ്‍­സി­ല്‍ ആ­രോപ­ണം തെറ്റ്: കാ­ന്ത­പുരം

kanthapuram-rwബാംഗ്ലൂര്‍ : മുസ്‌­ലിം യുവാക്കള്‍ കേരളത്തില്‍ ‘ലൗ ജിഹാദ്’ നടത്തുന്നുവെന്ന കേരള കാത്തലിക് ബിഷപ്‌­സ് കൗണ്‍സില്‍ ജാഗ്രതാസമിതിയുടെ ആരോപ­ണം അ­ടിസ്ഥാ­ന ര­ഹി­ത­മാ­ണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌­ല്യാര്‍ . ബിഷപ്പ് കൗണ്‍സില്‍ ആ­രോ­പി­ക്കുന്ന­ത് പോ­ലെ കേ­ര­ള­ത്തില്‍ ഒരു മുസ്‌­ലിം സംഘടനയും ‘ലൗ ജിഹാദ്’ നടത്തുന്നില്ലെന്നും അ­ദ്ദേ­ഹം ബാം­ഗ്ലൂ­രില്‍ പറഞ്ഞു.

ബാംഗ്ലൂര്‍ റെയ്ഞ്ച് സുന്നി ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാ­രി­ക്കു­ക­യാ­യി­രുന്നു.
ഏതെങ്കിലും മുസ്‌­ലിം സംഘടനകള്‍ ‘ലൗ ജിഹാദ്’ നടത്തുന്നതാ­യി വിവ­രം ല­ഭി­ക്കു­കയോ ശ്ര­ദ്ധ­യില്‍­പ്പെ­ടു­കയോ ചെ­യ്­തി­ട്ടില്ല. ഒരു സംഘടനയും അങ്ങനെ ചെയ്യുകയുമില്ല. പുതി­യ പേ­രു കൂടി മുസ്‌­ലിം സമുദായത്തിനുമേല്‍ ചാര്‍­ത്തു­ക­യാ­ണ് ആ­രോ­പ­ണ­മു­ന്ന­യി­ക്കു­ന്ന­വ­രു­ടെ ല­ക്ഷ്യം. മതപരിവര്‍ത്തനം ജനസംഖ്യാവര്‍ധനക്കുള്ള ആയുധമായി ഉപയോഗിക്കുന്നത് മുസ്‌­ലിം സമുദാ­യമല്ല.

എല്ലാതരം തീവ്രവാ­ദ­ങ്ങള്‍­ക്കു­മെ­തിരെ കേന്ദ്ര­-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്ര­ത പു­ലര്‍­ത്തണം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വര്‍ഗീയസംഘര്‍ഷത്തില്‍ മരിച്ചവരേക്കാള്‍ പത്തുമടങ്ങ് കൂ­ടു­തല്‍ പേര്‍ രാ­ഷ്ട്രീ­യ സം­ഘര്‍­ഷ­ത്തില്‍ കൊല്ല­പ്പെ­ട്ടി­ട്ടുണ്ട്. ഇത്തരം കൊലപാതകങ്ങളെയും തീവ്രവാദപ്രവര്‍ത്തനങ്ങളായി കാണേണ്ടതുണ്ട്. തീവ്ര­വാദം ഏതെങ്കിലും മതവിഭാഗത്തിനുമേല്‍ കെട്ടിവെക്കുന്ന പ്രവണത ശരിയല്ലെന്നും കാന്തപുരം പറഞ്ഞു.

കേ­ര­ള­ത്തി­ലെ കാ­മ്പ­സു­ക­ളില്‍ ലൗ­ജി­ഹാ­ദ് ന­ട­ക്കു­ന്ന­തായി കെ സി ബി സി. ജാഗ്രതാസമിതിക്കുവേണ്ടി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പേരുവെച്ച് പ്രസിദ്ധീകരിച്ച ലഘുലേഖയിലാ­ണ് പ­റ­യു­ന്നത്. ഹിന്ദു­ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ നിന്നായി നാലു വര്‍ഷത്തിനുള്ളില്‍ 2676 മലയാളി യുവതികളെ ഇസ്‌­ലാം മതത്തിലേക്ക് പ്രണയം നടിച്ച് മതം മാറ്റിയ­താ­യി ജോ­ണി കൊ­ച്ചു പ­റ­മ്പില്‍ ആ­രോ­പി­ക്കു­ന്നുണ്ട്.

15 ഒ­ക്ടോ­ബര്‍ 2009

ജിഹാദ് കാലത്തെ പ്രണയം ; അഥവാ ‘ലൗജിഹാദി’നെക്കുറിച്ച്

ലൗ ജിഹാദ്: വിഷം തുപ്പാന്‍ കേരളകൗമുദി; മു­ത­ലെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്

Comments are closed.