എഡിറ്റര്‍
എഡിറ്റര്‍
കാണ്‍പൂര്‍ ഏകദിനം: ഇന്ത്യയ്ക്ക് 264 റണ്‍സ് വിജയലക്ഷ്യം
എഡിറ്റര്‍
Wednesday 27th November 2013 1:39pm

kanpur-ODI

കാണ്‍പൂര്‍: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 264 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു.

കീറോണ്‍ പവല്‍ 70 റണ്‍സും മര്‍ലോണ്‍ സാമുവല്‍സ് 71 റണ്‍സും നേടി. 51 റണ്‍സെടുത്ത് ഡെയ്ന്‍ ബ്രാവോയും 37 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഡാരന്‍ സമിയും പുറത്താകാതെ നിന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് സമനില പാലിക്കുകയാണ്. ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസാണ് ജയിച്ചത്.

Advertisement