തലശ്ശേരി: കണ്ണൂര്‍ കണ്ണവത്ത് സി.പി.ഐ.എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബേറ് നടത്തിയതായി റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെയും ബോംബേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തുന്നവരെ പിരിച്ചുവിടാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചിട്ടുണ്ട്. അതിനിടെ ജില്ലയില്‍ പരക്ക അക്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ പരക്കെ അക്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് പ്രധാനമായും അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. ആറളം, വിളക്കോട് എന്നിവിടങ്ങളില്‍ ബോംബുസ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്.