എഡിറ്റര്‍
എഡിറ്റര്‍
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് പാളംതെറ്റി
എഡിറ്റര്‍
Friday 4th January 2013 11:13am

മംഗലാപുരം: ബാംഗ്ലളൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- കണ്ണൂര്‍/കാര്‍വാര്‍ എക്‌സ്പ്രസ്  ട്രെയിന്‍ പാളം തെറ്റി. പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്.

Ads By Google

യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 5.30 ഓടെ മൈസൂര്‍ ഡിവിഷനില്‍പ്പെട്ട സുബ്രഹ്മണ്യയ്ക്കടുത്ത യദുകുമാരി കനക്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്.

സുബ്രഹ്മണ്യ-സക്‌ലേഷ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുമ്പോഴാണ് അപകടം. ട്രെയിനിന്റെ മുന്‍ഭാഗത്തെ മൂന്ന് എന്‍ജിനുകളില്‍ രണ്ടെണ്ണം പൂര്‍ണമായും ഒരു ജനറല്‍ കോച്ച് ഭാഗികമായും പാളംതെറ്റി.

ഇതേതുടര്‍ന്ന് സര്‍വീസ് മുടങ്ങിയ ട്രെയിനിലെ യാത്രക്കാരെ ബസ് മാര്‍ഗം രാവിലെ സക്‌ലേഷ്പൂരിലെത്തിച്ചു. മംഗലാപുരത്ത് നിന്നുള്ള ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി.

അതേസമയം കണ്ണൂരില്‍ നിന്ന് ഇന്ന് വൈകുന്നേരം മംഗലാപുരം വഴി ബാംഗളൂരിലേക്ക് തിരിക്കേണ്ട 16518 കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

യശ്വന്ത്പൂരില്‍ നിന്ന് മംഗലാപുരം സെന്‍ട്രലിലെത്തി എട്ടു കോച്ചുകള്‍ കണ്ണൂരിലേക്കും 12 കോച്ചുകള്‍ കാര്‍വാറിലേക്കുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ആകെ 20 കോച്ചുകളാണ് ട്രെയിനിനുള്ളത്.

Advertisement