കണ്ണൂര്‍ :തടിയന്റവിട നസീറിനെ ചോദ്യം ചെയ്യുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ലോറിയിടിച്ച് പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ സി ഐ, പി പി സദാനന്ദനാണ് പരിക്കേറ്റത്. നസീറിനെ ചോദ്യം ചെയ്ത ശേഷം മാങ്ങാട്ട് പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴാണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി 12.30 നായിരുന്നു അപകടം. സെന്‍ട്രല്‍ ജയിലിന് അടുത്തുവച്ച് അദ്ദേഹം സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തെ തുടര്‍ന്ന് അസ്ഥിക്ക് ക്ഷതമേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട സി ഐ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.