കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് പ്രിസൈഡിംഗ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. ഷെഫി ജോര്‍ജ് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. അതേസമയം കാസര്‍കോട് പോളിംഗ് ഉദ്യോഗസ്ഥരുമായി പോയ ബസ് അപകടത്തില്‍പെട്ട് ഒരു ഉദ്യോഗസ്ഥന്റെ കൈവിരല്‍ അറ്റു.

ചിറ്റാരിക്കലാണ് സംഭവം. ബസ് വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.