കണ്ണൂര്‍: തലശേരി പാനൂരില്‍ പൊലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഏഴു നാടന്‍ ബോംബുകളും ഒരു വടിവാളുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പാനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ആയുധ ശേഖരം കണ്ടത്തിയത്.


Also Read:   കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു


പാനൂര്‍ പാലക്കൂവില്‍ സി.പി.ഐ.എം പ്രവര്‍ത്തകനായ തറച്ച പറമ്പത്ത് അഷ്റഫിനാണ് ഇന്നലെ രാത്രിയില്‍ വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചിരുന്നു. രാത്രി വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ സംഘമാണ് അഷ്റഫിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നത്.

സ്ഥലത്തെത്തിയ പാനൂര്‍ പൊലീസായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്.

പ്രദേശത്ത് അക്രമസംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ആയുധ ശേകരം കണ്ടെത്തിയത്.