Categories

Headlines

തില്ലങ്കേരിയില്‍ യു.ഡി.എഫ് പോളിങ് ബഹിഷ്‌കരിക്കുന്നു

കണ്ണൂര്‍: റീ പോളിങ് നടക്കുന്ന തില്ലങ്കേരി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ യു.ഡി.എഫ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മതിയായ സുരക്ഷയില്ലാതെ ബൂത്തിലെത്താന്‍ കഴിയില്ലെന്നും യു.ഡി.എഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേസമയം റീപോളിങ് നടക്കുന്ന കണ്ണൂര്‍ പട്ടുവത്ത് നേരിയ തേതില്‍ സംഘര്‍ഷമുണ്ടായി. ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പോലീസെത്തി പ്രവര്‍ത്തകരെ മാറ്റിയിരിക്കയാണ്. നേരത്തെ ബൂത്ത് കയ്യേറിയെന്ന പരാതിയെ തുടര്‍ന്ന് പട്ടുവത്തെ വോട്ടിങ് മാറ്റിവെക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.