എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ കൊലപാതകം ഏഴംഗ കൊലയാളി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു; പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ്
എഡിറ്റര്‍
Sunday 14th May 2017 9:53am

 

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഏഴംഗ കൊലസാളി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. രാമന്തളി കക്കംപാറയിലെ ബിജു കഴിഞ്ഞ ദിവസമാണ് വെട്ടേറ്റ് മരിച്ചിരുന്നത്.


Also read മന്ത്രി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി; ‘കിഫ്ബി എന്നത് പരിഹാസ്യമായ ഒന്നല്ല’


ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിന്റെയും സുഹൃത്തിന്റെയും വാഹനം ഇന്നോവയിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം ബിജുവിനെ വെട്ടിക്കൊലപെടുത്തുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമന്തളി സ്വദേശി ബിനോയിടേതാണ് കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവവുമായ് ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും നേരത്തെ റിപ്പോര്‍ട്ടകള്‍ ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന രാജേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്.


Dont miss മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍


പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ധന്‍രാജിനെ കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ടാം പ്രതിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജു.

Advertisement