കതിരൂര്‍: കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ആറാം മൈല്‍, കുന്നിനു മീത്തല്‍, കോട്ടയം പൊയില്‍ കൂത്തുപറമ്പിലെ പാറാല്‍ എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികള്‍ക്ക് നേരെ കല്ലേറ്.

പള്ളികളുടെ മുന്‍ഭാഗത്തുള്ള ചില്ലിന് അക്രമികള്‍ കല്ലെറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനും നാലിനുമിടയ്ക്കാണ് സംഭവം. അക്രമത്തെത്തുടര്‍ന്ന് എല്ലായിടത്തും സര്‍വകക്ഷിയോഗം ചേര്‍ന്നു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.